
ന്യൂഡല്‍ഹി: കിഴക്കൻ ഡല്‍ഹിയിലെ ഗീതാ കോളനി ഖാദറില്‍ യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിത്താണു.ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കാണാതായ മറ്റ് മൂന്ന് പേർക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ഡല്‍ഹി ഫയർ സർവീസ് അധികൃതർ അറിയിച്ചുമരിച്ചയാളെ സോനു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഫയർഫോഴ്സും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ, ഹേമന്ത്, രാജൻ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.വിവരമറിഞ്ഞ ഉടൻ തന്നെ ഗീതാ കോളനി, ലക്ഷ്മി നഗർ എന്നീ ഫയർ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും സ്കൂബ ഡൈവർമാരും ഡല്‍ഹി ഫയർ സർവീസ് ജീവനക്കാരും ചേർന്ന് നദിയില്‍ വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണ്.
