മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ ആംബുലൻസില്‍ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ മാണ്ഡല ജില്ലയില്‍ ആംബുലൻസില്‍ ഓക്സിജൻ തീർന്നതിനെ തുടർന്ന് യുവാവ് മരിച്ചു. സുഹേര മാല്‍ സ്വദേശി അജിത് ബരായ്യ (21) ആണ് മരിച്ചത്.വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അജിത് ജില്ലാ ആശുപത്രിയില്‍ സ്ഥിരമായി ഡയാലിസിസ് ചെയ്തുവരികയായിരുന്നു.എന്നാല്‍ അജിത്തിന്റെ നില ഗുരുതരമായതിനെ തുടർന്ന് കുടുംബം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസില്‍ ഓക്സിജൻ സൗകര്യം നല്‍കിയിരുന്നെങ്കിലും, യാത്രയ്ക്കിടയില്‍ സിലിണ്ടറിലെ ഓക്സിജൻ തീർന്നുപോവുകയായിരുന്നു.

You May Also Like

About the Author: Jaya Kesari