തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ അഞ്ച് വൈസ് പ്രിൻസിപ്പൽ തസ്തികൾ ഉൾപ്പെടെ 22 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ ഉത്തരവിറക്കി.
നഴ്സിംഗ് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കും ഗുണനിലവാരം ഉയർത്തുന്നതിനും നിർണായകമായ ഈ തീരുമാനം എടുത്ത *ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും ബഹു. ആരോഗ്യ മന്ത്രി ശ്രീ. കെ. മുരളീധരനും കേരള ഗവ. കോളേജിയേറ്റ് നഴ്സിംഗ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.സി.എൻ.ടി.എ) കൃതജ്ഞത അറിയിക്കുന്നതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.
ദീർഘകാലമായി സർക്കാർ നഴ്സിംഗ് കോളേജുകൾ നേരിട്ടിരുന്ന അധ്യാപക ക്ഷാമത്തിന് പരിഹാരം സർക്കാരിൻ്റെ ഈ സത്വര നടപടി വഴി തെളിക്കുമെന്ന് സംഘടന പ്രതീക്ഷ അറിയിച്ചു
