
പറ്റ്ന: ബിഹാറിലെ അർവാള്‍ ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെത്തി. 75- ഓളം സർക്കാർ സ്കൂളുകളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്.ഭക്ഷണം മോശമായതില്‍ പ്രതിഷേധിച്ച് വിദ്യാർഥികള്‍ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുകയും പ്ലേറ്റുകള്‍ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.വിദ്യാർഥികള്‍ക്ക് വിളമ്പിയ സോയാബീൻ കറിയിലും ചോറിലുമാണ് പുഴുക്കളെ കണ്ടെത്തിയത്. റോയല്‍ മാനവ് മിത്രാ സേവ സമിതി എന്ന ഏജൻസിയാണ് അർവാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്.
