സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു: പവന് ഇന്ന് 1,09,680

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 13,710 രൂപയിലും പവന് 1,09,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍, ഡോളർ – രൂപ വിനിമയ നിരക്കിലെ വ്യതിയാനങ്ങള്‍, ഇറക്കുമതി തീരുവ എന്നിവയാണ് പ്രാദേശിക വിപണിയിലെ സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

You May Also Like

About the Author: Jaya Kesari