ഓടനാവട്ടത്ത് 15 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കൊല്ലം : ഓടനാവട്ടത്ത് 15 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടയില്‍ രാജിഭവനില്‍ രാജേഷ്-അഞ്ജു ദമ്പതികളുടെ മകള്‍ മാളവിക ആണ് മരിച്ചത്.തൃക്കണ്ണമംഗല്‍ എസ്‌കെവി വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മാളവിക. വ്യാഴാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ മാളവിക കുളിക്കാനായി രണ്ടാം നിലയിലെ കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹോദരൻ ജനലിലൂടെ നോക്കിയപ്പോഴാണ് മാളവികയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.തുടർന്ന് വാതില്‍ വെട്ടിപ്പൊളിച്ച്‌ അകത്തുകടന്ന കുടുംബാംഗങ്ങള്‍ കെട്ടഴിച്ച്‌ മാളവികയെ ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളവികയ്ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും അമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.

You May Also Like

About the Author: Jaya Kesari