
തിരുവനന്തപുരം: വര്‍ക്കലയില്‍ വറ്റ മത്സ്യം കഴിച്ച 32 പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതി.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 32 പേരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
ഇതിന് പിന്നാലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്ന് വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വറ്റ മത്സ്യത്തിന്റെ വില്‍പ്പന തടഞ്ഞു.തീരദേശ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വറ്റ മത്സ്യത്തിന്റെ ചാകരയുണ്ടായിരുന്നു. തുടര്‍ന്ന് വിപണിയില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച ചിലര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ ഗീത ഹേമചന്ദ്രന് പറഞ്ഞു
