
ന്യൂഡല്‍ഹി: ഡല്‍ഹി മംഗോള്‍പുരിയില്‍ ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് തൊഴിലാളികള്‍ വെന്തുമരിച്ചു. സംഭവത്തില്‍ രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വെള്ളി രാത്രി 9:30-യ്ക്കാണ് തീപിടിത്തമുണ്ടായത്.
ഫാക്ടറിയുടെ ബേസ്മെന്റിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെയുണ്ടായിരുന്ന ഷൂകളും മറ്റ് നിർമാണ സാമഗ്രികളും നിന്നു തീ മുകളിലത്തെ നിലകളിലേക്ക് വേഗത്തില്‍ പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഫാക്ടറിക്കുള്ളില്‍ കുടുങ്ങിപ്പോയ ആറ് പേരെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
