
കുവൈറ്റ് സിറ്റി: മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 11പേർക്ക് പരിക്ക്. കുവൈറ്റ് അബ്ബാസിയയില്‍ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് രാത്രി ഷിഫ്‌റ്റ് ജോലിക്കായി പോകുന്നതിനിടെ ആയിരുന്നു സംഭവം.അപകടത്തില്‍ നൈസില്‍ സുനില്‍ എന്ന നഴ്‌സിന് കൈ നഷ്‌ടപ്പെട്ടു. മറ്റ് പത്തുപേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടൻ ബസ് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
