കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ അഗ്നിബാധ

കോഴിക്കോട്: അതീവ ഗുരുതരമായി പടർന്നു പിടിക്കുകയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ അഗ്നിബാധ. തീപ്പിടിത്തമുണ്ടായി രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ചെറിയ തോതില്‍ പോലും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകളും കരിപ്പുർ വിമാനത്താവളത്തിലെ ക്രാഷ് ടെൻഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും പടരുന്ന സ്ഥിതിയാണ് ഇപ്പോള്‍.വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിലെ കെട്ടിടത്തില്‍ തീ പിടിച്ചത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.
രണ്ടുമണിക്കൂറായിട്ടും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും ക്രാഷ് ടെൻഡർ എത്തിച്ച്‌ തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനാല്‍ നിയന്ത്രിക്കാൻ സാധിക്കാത്തസാഹചര്യമാണുള്ളത്. കെട്ടിടം മുഴുവൻ തീ പടർന്നുകൊണ്ടിരിക്കുകയാണ്. മറ്റ് കടകളിലും തീ പടർന്നതോടെ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.തുടക്കത്തില്‍ നാല് ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണയ്ക്കാനായി ശ്രമിച്ചത് തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതല്‍ ഭാഗത്തേക്ക് തീ പടരുന്നത് ഫയർ ഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.
മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച്‌ സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാൻ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്സ്റ്റൈല്‍സിന്റെ ഗോഡൗണില്‍ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. തുടർന്ന് മറ്റ് കടകളിലേക്കുംതീവ്യാപിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari