കാപ്പാ കേസില് ജയില് ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗണ്സിലര് ആര് സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയില് ഹാജരാക്കും.സുഗതനെ ഇന്നലെ വിയ്യൂരില് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. സുഗതന് പ്രതിയായ വധശ്രമ കേസില് നെടുമങ്ങാട് കോടതി പ്രൊഡക്ഷന് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്ന്നാണ് സുഗതനെ തലസ്ഥാനത്ത് എത്തിച്ചത്. ഇന്ന് കോടതിയില് ഹാജരാക്കുന്ന സുഗതനെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില് ആവശ്യപ്പെടും.
സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയില് പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് വിയ്യൂരില് നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.

