വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ: നിവേദനം സമർപ്പിച്ചു.

നിലവിലെ സാഹചര്യത്തിലെ വൈദ്യുതി ഉപഭോഗം, നിയന്ത്രണം, വിതരണ രംഗത്ത് അഭിമുഖീരിക്കുന്ന പ്രശ്നങ്ങൾ, സൗരോർജം ഉപയോഗിച്ചുള്ള വൈദ്യുതി നിർമ്മാണം, ശേഖരണം, ദൈനംദിന ജീവിതത്തിൽ ഇന്ന് ഉപഭോക്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി വൈദ്യതി ഉൽപ്പാദന വിതരണ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യവും കാര്യക്ഷമവുമായ ഇടപെടലുകളും, നടപടികളും ഉണ്ടാവണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമഗ്രമായ നിവേദനം തിരുവനന്തപുരം ജില്ലയിലെ റെഡിഡന്റ്‌സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടന ഫെഡറേഷൻ ഓഫ് റെഡിഡന്റ്‌സ് അസോസിയേഷൻസ് ട്രിവാൻഡ്രം (ഫ്രാറ്റ്) ഭാരവാഹികൾ ഇലക്ടിസിറ്റി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ ശ്രീ. ടി കെ ജോസ് ഐഎസ് (റിട്ട.)ന് സമർപ്പിച്ചു.

ചെയർമാനുമായുള്ള കൂടിക്കാഴ്ചയിൽ നിവേദനത്തിൽ ഉന്നയിച്ചവിഷയങ്ങൾ ഫ്രാറ്റ് ഭാരവാഹികൾ വിശദമായി ചർച്ച ചെയ്തു.

റഗുലേറ്ററി കമ്മിഷൻ്റെ മുന്നിൽ പരിഗണനക്കായി വരുന്ന വിവിധ വിഷയങ്ങൾ ചെയർമാൻ അവതരിപ്പിച്ചു.

മെയ് മാസത്തിൽ ഫ്രാറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റസിഡൻ്റ്സ് പാർലമെൻ്റിൽ റെഗുലേറ്ററി
കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾ ക്കായി ഒരു ബോധവൽക്കരണ ക്ലാസ് അവതരിപ്പിക്കാനായി കമ്മീർഷന്റെ മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാമെന്ന് കൂടിക്കാഴ്ച്ചയിൽ ചെയർമാൻ നിവേദന സംഘത്തിന് ഉറപ്പ് നൽകി.

ഫ്രാറ്റിനെപ്പോലെ ജനകീയ പ്രതിനിധ്യമുള്ള സംഘടനകൾക്ക് വൈദ്യുതോപഭോഗരംഗങ്ങളിൽ വിപുലമായ സംഭാവനകൾ നൽകാൻ കഴിയുമെന്നും, ഫ്രാറ്റിന്റെ ഈ നിലയ്ക്കുള്ള പ്രവർത്തനം ശ്ലാഘനീയമാണെന്നും ചെയർമാൻ അഭിപ്രായപ്പെട്ടു.

ഫ്രാറ്റിന്റെ നിവേദക സംഘത്തിന് അഡ്വ പുഞ്ചകരി ജി രവീന്ദ്രൻ നായർ (പ്രസിഡന്റ്), എൻ ശാന്തകുമാർ (ജനറൽ സെക്രട്ടറി), വേണു ഹരിദാസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകി.

You May Also Like

About the Author: Jaya Kesari