കേര പദ്ധതി: ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

തിരുവനന്തപുരം: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ – അന്താരാഷ്ട്രാ നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.

മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പദ്ധതി ചിലവിന്റെ അറുപത് ശതമാനം തുക പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും. പ്രൊഡക്ടിവ് അലയൻസിന്റെ വിവിധ ബിസിനസ്സ് സാധ്യതകളെക്കുറിച്ച് കർഷക കമ്പനികളുടെ പ്രതിനിധികൾക്കായി ജില്ലയിലെ നാലു കേന്ദ്രങ്ങളിൽ നടത്തിയ പരിശീലന പരിപാടിയിൽ അനേകം കർഷകർ പങ്കെടുത്തു.

ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ചിറയിൻകീഴ്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അൻസർ പെരുംകുളം അധ്യക്ഷം വഹിച്ചു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മാരായ അർച്ചന, നസീമ ബീവി, കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ബിനു.വി, വീണ സോനു (ഹരിതാമൃതം എഫ്.പി.സി.), ദീപ രാജേഷ്, ആതിര വിജയൻ (ചിറയിൻകീഴ്‌ എഫ്.പി.സി.), ആതിര, ബിനു (ക്ഷോണി എഫ്.പി.സി.) തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രൊക്യൂർമെൻറ് ഓഫീസർ സുരേഷ് സി തമ്പി മുഖ്യ പ്രഭാഷണം നടത്തി. കേര ഇ.എസ്.എസ്.ജി. നോഡൽ ഓഫീസർ ഡോ.എസ്.യമുന പദ്ധതി വിശദീകരിച്ചു. പ്രോജെക്ട് മാനേജ്മെൻറ് കൺസൾട്ടന്റുമാരായ വി.വിഷ്ണു (പോർട്ടൽ സംവിധാനങ്ങൾ), രഞ്ജിത്ത് കുമാർ (ബിസിനസ്സ് സാദ്ധ്യതകൾ), ഭാവന എം.നായർ എന്നിവർ സ്‌കീമിനെക്കുറിച്ച് വിശദീകരിച്ചു.

വെമ്പായം പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് അമിതാ ബാബു ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. നിയ സെലിൻ, വ്യവസായ വകുപ്പ് എക്സ്റ്റെൻഷൻ ഓഫീസർ അൻസിൽ ഖാൻ, കർഷക കമ്പനികളെ പ്രതിനിധീകരിച്ച് റോബിൻസൺ പെരേര (മംഗലപുരം), മീന ആർ. ആർ (പോത്തൻകോട് എഫ്.പി.സി), രാജേഷ്. വി (കൊയ്യിക്കൽ നാട് എഫ്.പി.സി.), രഞ്ജിത്ത്. ആർ (വെമ്പായം), വി.ആർ. രതീഷ് (വാമനപുരം) തുടങ്ങിയവർ സംസാരിച്ചു.

വെള്ളനാട് മിത്ര നികേതനിൽ നടത്തിയ ബോധവൽക്കരണ പരിപാടിയിൽ ഐ.സി.എ.ആർ. സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ് ജി.ചിത്ര മുഖ്യ പ്രഭാഷണം നടത്തി. വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ജി.ഉദയകുമാർ (അഗ്രി തനിമ), എം.വി.രഞ്ജിത്ത് (ഉഴമലയ്ക്കൽ), സാബുകുമാർ (വെള്ളനാട്), കെ.പി.കൃഷ്ണകുമാർ (കരകുളം) തുടങ്ങിയവർ സംസാരിച്ചു.

നെയ്യാറ്റിൻകര പി.ഡബ്ള്യു.ഡി. റസ്റ്റ് ഹൗസ് ഹാളിൽ നടന്ന സെമിനാറിൽ ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ റീജ, റിട്ട. ജെ.ഡി.എ. രജത, കേര ഫീൽഡ് ഓഫീസർ ആർ.എസ്. ദേവിക, കർഷക കമ്പനികളെ പ്രതിനിധീകരിച്ച് രാജേഷ് എ. നായർ, കാവ്യ ചന്ദ്രൻ.എസ്, അഞ്ചു കൃഷ്ണ.എസ്, വി.ക്രിസ്തുദാസ്, ആർ.ബാലചന്ദ്രൻ, അഭിലാഷ്. ടി.ഐ തുടങ്ങിയവർ സംസാരിച്ചു.

*ചിത്ര വിവരണം:*
കേര പദ്ധതി ജില്ലയിലെ കർഷക കൂട്ടായ്മകൾക്കായി ചിറയിൻകീഴിൽ നടത്തിയ ബോധവൽക്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു.

You May Also Like

About the Author: Jaya Kesari