രാജ്യത്ത് എല്‍പിജി സിലിണ്ടർ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടർ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19 കിലോ എല്‍പിജി സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്.ഇതോടെ സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാല്‍ ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള 14.2 കിലോ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. വിവിധ നഗരങ്ങളില്‍ 173 രൂപ മുതല്‍ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഡല്‍ഹി, ലഖ്നൗ എന്നീ നഗരങ്ങളില്‍ വിലയില്‍ 183.50 രൂപയുടെ കുറവുണ്ടായപ്പോള്‍, കൊല്‍ക്കത്തയില്‍ 174 രൂപയാണ് കുറഞ്ഞത്. ചണ്ഡീഗഢില്‍ 181.50 രൂപയുടെയും പട്നയില്‍ 173 രൂപയുടെയും കുറവ് സിലിണ്ടറിന് രേഖപ്പെടുത്തി.

You May Also Like

About the Author: Jaya Kesari