


തിരുവനന്തപുരം :- ഹോമിയോ മരുന്നുകളുടെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന കാല ഘട്ടം ആണിതെന്നും, ഹോമിയോ മേഖ ലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടി അടിയന്തിരമായി കൈ കൊള്ളും എന്ന് മന്ത്രി പറഞ്ഞു. കേരള ഗവണ്മെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ വിഷൻ 2031ന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംഘടന മന്ത്രിക്കു സമർപ്പിച്ചി ട്ടു ള്ള നിവേദനം പൂർണ്ണമായി പരിശോധിച്ചു നടപടികൾ കൈക്കൊള്ളും എന്ന് മന്ത്രി ഉറപ്പു നൽകി. മാധ്യമ ലോകം എപ്പോഴും വിമര്ശിക്കുന്നത് അലോപ്പതി മേഖല യേ ആണെന്നും അതുകൊണ്ടാണ് അതിനൊരു മുൻഗണന എപ്പോഴും വരുന്നത്. ആരോഗ്യ മേഖലയെ സംബുഷ്ടമാക്കാൻ പരിഗണന നൽകും. ചികിത്സ പിഴവ് ഉണ്ടായാൽ ഏതു വകുപ്പ് ആയാലും മുഖം നോക്കാതെ നടപടി കൈക്കൊള്ളും എന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ചടങ്ങിന് സ്വാഗതം ആശംസിച്ചു ജനറൽ സെക്രട്ടറി ഡോ. ശ്രീജിത്ത് സംസാരിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ബിജു പി സി അധ്യക്ഷൻ ആയിരുന്നു. ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെയും, വിഷൻ 2031ന്റെയും ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ആശംസകൾ അർപ്പിച്ചു ഡോക്ടർ മാരായ ബീന എം പി, വി കെ പ്രിയദർശിനി, ടി കെ വിജയൻ, ബിജുകുമാർ, പ്രദീപ് സി എസ്, പ്രിൻസി സെബാസ്ട്യൻ, അനിൽ എസ് കെ, മായാ റാണി സേനൻ, അശ്വിൻ പണിക്കർ, സുരേഷ്, എസ്, നജീബ് ഇബ്രാഹിം, അനിൽകുമാർ വി തുടങ്ങിയ നിരവധി പേർ സംസാരിച്ചു. ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു ഡോ. മനു വർഗീസ് സംസാരിച്ചു. യോഗത്തിൽ നിരവധി പേർ ഓരോ വിഷയങ്ങളി ലും നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മന്ത്രിക്കു സംഘടന അവരുടെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സമർപ്പിച്ചു.
