
സ്കൂളുകളിൽ ആരംഭിച്ച സുംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സുംബാ അസോസിയേഷൻ്റെ പ്രതിഷേധ സുംബ സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്തു. ഒരു ഫിറ്റ്നസ് കാർഡിയോ വർക്കൗട്ട് ആയി കാണേണ്ട പദ്ധതിയെ വസ്ത്രധാരണത്തിൻ്റെയും ഡിജെ പരിപാടിയെന്നും പറഞ്ഞ് അധിക്ഷേച്ച്, മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ചാണ് സുംബാ അസോസിയേഷൻ്റെ സുംബാ ഫ്ളാഷ് മോബ് സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ചത് . പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ ആരംഭിച്ച സുംബ പരിശീലനം ശരിയായ സന്ദേശമല്ല നൽകുന്നതെന്നും, കൃത്യമായ പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരല്ല പരിശീലനം നൽകുന്നതെന്നും വിമർശനമുയർന്നിരുന്നു. ഇതിൻ്റെ പശ്ചാതലത്തിലാണ് സുംബ പരിശീലകർ തന്നെ പരസ്യമായി രംഗത്തെത്തിയത് . അന്താരാഷ്ട്ര ലൈസൻസ് നേടിയ പരിശീലകർ മാത്രമാണ് സുംബ ഫിറ്റ്നസ് ഫോർമാറ്റ് പരിശീലിപ്പിക്കാൻ അനുവാദമുള്ളൂ എന്നും അവർ പറഞ്ഞു .
