മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. എസ് അച്യുതാനന്ദൻ അന്തരിച്ചു. വൈകുന്നേരം 3.20 ന് പട്ടം എസ്‌യുടി ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.102 വയസായിരുന്നു. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്നു.വൈകുന്നേരം ഭൗതീകശരീരം ആശുപത്രിയില്‍ നിന്നും എകെജി സെന്ററിലേക്ക് കൊണ്ടുപോകും. നാളെ 9 മണി മുതല്‍ ദർബാർ ഹാളില്‍ പൊതുദർശനമുണ്ടാകും. നാളെ ഉച്ചയ്‌ക്ക് വിലാപ യാത്രയായാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകുക. ആലപ്പുഴ വലിയ ചുടുകാട്ടില്‍ മറ്റന്നാളാണ് സംസ്കാരം നടക്കുക.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീർഘനാളായി വിശ്രമജീവിതത്തിലായിരുന്നു. കഴിഞ്ഞ ജൂണ്‍ 23നാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

You May Also Like

About the Author: Jaya Kesari