ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതി; മെല്‍ക്കര്‍ ഫിനാന്‍സ് ഡയറക്ടര്‍മാരായ ദമ്പതികള്‍ പിടിയില്‍

ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.മെല്‍ക്കര്‍ ഫിനാന്‍സിന്റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച്‌ തട്ടിപ്പു നടത്തിയ കേസിലാണ് മെല്‍ക്കര്‍ ഫിനാന്‍സ്, മെല്‍ക്കര്‍ നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ ഈസ്റ്റ് പൊലീസ് പിടികൂടിയത്. തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച്‌ നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം മാര്‍ച്ച്‌ മുതല്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടപ്പരാതിയുമായി എത്തിയത്.
പിന്നാലെ കമ്ബനി ഡയറക്ടര്‍മാരായ രംഗനാഥനും ഭാര്യ വാസന്തിയും ഒളിവില്‍ പോവുകയായിരുന്നു. ഇരുവരും വിദേശത്തേക്ക് കടക്കുന്നതിന് വീണ്ടുംതൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

You May Also Like

About the Author: Jaya Kesari