ഒരിക്കൽ വൃദ്ധ സദനങ്ങൾ ഏവർക്കും ഒരുപോലെ അനുഗ്രഹങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് പലപ്പോഴും അവചതിക്കുഴികളുടെയും, തോരാത്ത കണ്ണീർ പാട ങ്ങളിലേക്കും പലരേയും കൊണ്ട് ചെന്ന് എത്തിച്ചിരിക്കുകയാണെന്നു തെളിവുകൾ പറയുന്നുണ്ട്. അവിടെ കൊണ്ട് ചെന്ന് പാർപ്പിക്കുന്നത് ഒഴിച്ചാൽ തങ്ങളുടെ എല്ലാ കാര്യങ്ങളും അവസാനിച്ചു എന്നൊരു തോന്നൽ പലർക്കും ഉണ്ടായിട്ടുണ്ട്. ഇത് കുടുംബ ബന്ധങ്ങളിൽ വൻ പിളർപ്പു ഉണ്ടാക്കിയിട്ടുണ്ട് പലർക്കും. പിന്നീട് ഇത്തരം സ്ഥാപന ങ്ങൾ
നടത്തുന്നവരുടെ അഴിഞ്ഞാട്ടം ആണ് പലയിടത്തും കാണുന്നത്. തങ്ങളുടെ സമ്പാദ്യം എല്ലാം പിടിച്ചു വാങ്ങി ഇത്തരം സ്ഥാപന ങ്ങൾ നടത്തുന്നവർ പിന്നീട് വായോധികരെ ഗിനി പന്നികളെ പോലെ ആണ് കാണുന്നത്. മതിയായ ഭക്ഷണം, വസ്ത്രം, മറ്റു സൗകര്യം, ചികിത്സാ എന്നിവകൾ ഒരുക്കുന്നതിൽ വൻ വീഴ്ചകൾ ആണ് വരുത്തുന്നത്. എങ്ങനെ എങ്കിലും ഒന്ന് ചത്തു കിട്ടിയാൽ മതി… അവിടെ അടുത്തയാളെ കേറ്റാം എന്നുള്ള ആർത്തിയിലും, തത്ര പാടിലും ആണ്… സർക്കാരിന് നല്ലൊരു വൃദ്ധ സംരക്ഷണനയം ഉണ്ടെങ്കിലും അതെല്ലാം വെറും കടലാസ്സിൽ മാത്രം ഒതുങ്ങുന്നു. സംസ്ഥാനത്ത് മതിയായ ലൈസൻസ് ഇല്ലാതെ നടത്തുന്ന വൃദ്ധ സംരക്ഷണ കേന്ദ്രങ്ങളിൽ ഒരു മിന്നൽ പരിശോധന നടത്തുകയാണെങ്കിൽ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പുറത്തു വരും എന്നുള്ളതിന് സംശയം ഇല്ല. അത് നടത്തുന്നത് വൻകിടസംഘടന കൂടിയാണെങ്കിലോ….
മാറുന്ന സാമൂഹിക സാഹചര്യങ്ങളും ആധുനിക ജീവിതശൈലിയും കാരണം കേരളത്തിൽ വൃദ്ധസദനങ്ങളുടെ എണ്ണം വർധിച്ചു വരികയാണ്. മുൻപ് കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിൽ ആദരിക്കപ്പെട്ടിരുന്ന വാർദ്ധക്യം, ഇന്ന് പലപ്പോഴും ഏകാന്തതയുടെ പ്രതീകമായി മാറുന്നു. പ്രൊഫഷണൽ തിരക്കുകൾ, വിദേശ ജോലികൾ, ചെറു കുടുംബങ്ങളിലേക്കുള്ള മാറ്റം എന്നിവയെല്ലാം മക്കൾക്ക് മാതാപിതാക്കളെ പരിചരിക്കാൻ സമയം കിട്ടാത്ത അവസ്ഥയിലേക്ക് നയിക്കുന്നു…
നിരവധി വൃദ്ധസദനങ്ങൾ ഇപ്പോൾ ഗ്രാമങ്ങളിലും നഗരങ്ങളിലും സർവ്വ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്… വയോജന സംരക്ഷണം ഒരു സാമൂഹിക വിഷയമായി ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… ഇത്തരം അനധികൃത കേന്ദ്രങ്ങൾ ക്കെതിരെ മുഖം നോക്കാതെ ശക്തമായ ശിക്ഷ നടപടികൾ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
