വഞ്ചിയൂർ കോടതി വളപ്പിൽ “വൻ അപകടം പതിയിരിക്കുന്നു ” അധികൃതരെ “ജാഗ്രത “

ദിനംപ്രതിആയിരക്കണക്കിന് ആൾക്കാർ വിവിധ വ്യവഹാര ആവശ്യങ്ങൾക്കായി വന്നു പോകുന്ന വഞ്ചിയൂർ കോടതി വളപ്പുകളിൽ പാഴ് മരങ്ങൾ വെട്ടി കൂട്ടി ഇട്ടിരിക്കുന്നതിന് പിന്നിൽ വൻ അപകടം പതിയിരിക്കുന്നു. കോടതി പരിസരങ്ങളിൽഅപകടകര മായി നിന്നിരുന്ന പാഴ് മരങ്ങളാണ് അധികൃതർ ഒരു കാലത്ത് സുരക്ഷയുടെ ഭാഗമായി വെട്ടി മാറ്റിയത്. മാസങ്ങൾക്ക് മുന്നേ ഒരു സമയത്തു വൻ മഴയും, കാറ്റും ഉണ്ടായിരുന്ന അവസരങ്ങളിൽ കോടതി പരിസരങ്ങളിൽ ആകെ നിന്നിരുന്ന വൻ മരങ്ങളുടെ ഉണങ്ങി നിന്നിരുന്ന ശിഖ രങ്ങൾ എപ്പോഴും ഏവർക്കും ഭീഷണി ആയിരുന്നു. ഈ അവസരത്തിൽ ആണ് വാർത്തകളിൽ കൂടിജയകേസരി ഓൺലൈൻ നിരവധി പ്രാവശ്യം ഫോട്ടോകൾ അടക്കം വാർത്ത ചെയ്തതിനെ തുടർന്നു അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്നു കോടതി വളപ്പിൽ അപകടമായ രീതിയിൽ നിന്നിരുന്ന മരങ്ങളുടെ ഉണങ്ങിയ ചില്ലകൾ മുറിച്ചു മാറ്റുകയും ഉണ്ടായിട്ടുള്ളത്. എന്നാൽ മുറിച്ചു മാറ്റിയ മരങ്ങളുടെയും, വൻ വൃക്ഷങ്ങളുടെയും തടികളും, ചില്ലകളും കോടതി വളപ്പിൽ മുറിച്ചിട്ടസ്ഥലങ്ങളിൽ പലയിടങ്ങളിലും വാരിക്കൂട്ടിയ നിലയിൽ ആണ് ഇപ്പോഴും കാണപ്പെടുന്നത്. മരക്കമ്പുകളും, തടികളും മാസങ്ങൾ ആയി വെയിലത്തു കിടന്നു നന്നായി ഉണങ്ങി കിടക്കുന്ന കാഴ്ച യാണ്‌ കോടതി പരിസര പ്രദേശങ്ങളിൽ എത്തുന്നവർക്ക് കാണാൻ കഴിയുന്നത്. കോടതിയിൽ എത്തുന്നവർ ആരെങ്കിലും അലക്ഷ്യ മായി എറിയുന്ന തീപ്പെട്ടി കൊള്ളികൾ ഈ പ്രദേശങ്ങളിൽ വീഴുക യാണെങ്കിൽ കോടതി വളപ്പിൽ വൻ അഗ്നി ബാധ ഉണ്ടാകാൻ വഴിയുണ്ടായി വൻ അപകടം പതിയിരിക്കുകയാണ്. കോടതി വളപ്പുകളിൽ മുറിച്ചിട്ടിരിക്കുന്ന എല്ലാ മര ക്കമ്പുകളും, തടി ക്കഷ് ണ ങ്ങളും അടിയന്തിരമായി അവിടെ നിന്ന് നീക്കം ചെയ്യേണ്ടത് കോടതി അധികാരികളുടെ സത്വര ശ്രദ്ധയിൽ പെടുത്തുകയാണ്. ഇത്തരം കൂട്ടി യിട്ടിരിക്കുന്ന തടി ക്കഷ് ണ ങ്ങളുടെ അടുത്തു കോടതിയിൽ എത്തുന്നവരുടെയും, അഭിഭാഷ കന്മാരുടെയും കാറുകൾ പാർക്കുചെയ്തിരിക്കുന്നത് നിത്യ സംഭവമായിയിരിക്കുകയാണ്. ഏതെങ്കിലും അലക്ഷ്യമായ തീപ്പൊരി മൂലം ഉണ്ടാകുന്ന അഗ്നിബാധ കോടതി വളപ്പിൽ വൻ അപകടം സൃഷ്ടി ച്ചെ ക്കാൻ ഇടയുണ്ട് എന്നവിവരം ഇതിനാൽ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തുകയാണ്. കോടതി അധികാരികൾ ഇക്കാര്യത്തിൽ വളരെ അടിയന്തിര ശ്രദ്ധ പതിഞ്ഞു നടപടികൾ സ്വീകരിക്കേണ്ടണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

You May Also Like

About the Author: Jaya Kesari