ലക്നൗ: ഉത്തർപ്രദേശിലെ മീററ്റ് മോഡിപുരത്തുള്ള സ്വകാര്യ സർവകലാശാലയിലെ മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥിനിയായ പ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിഹാറിലെ ഛപ്ര ജില്ലയില്‍ നിന്നുള്ള പ്രിയ, ഇതേ സർവകലാശാലയില്‍ പഠിക്കുന്ന സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ സഹോദരനാണ് പ്രിയയെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പല്ലവ്പുരം പോലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
പ്രഥമദൃഷ്ട്യാ ഇതൊരു ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല.

