പ്രസ് ക്ലബിലെ സ്റ്റുഡിയോ,വോയ്‌സ് ആക്ടിംഗ് കോഴ്‌സ് ഉദ്ഘാടനം ഇന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിനായി പുതുതായി പണികഴിപ്പിച്ച സ്റ്റുഡിയോയുടേയും വോയ്‌സ് ആക്ടിംഗ് കോഴ്‌സിന്റെയും ഉദ്ഘാടനം ഇന്ന് (16.06.26) രാവിലെ 11.30 ന് ടിഎന്‍ജി ഹാളില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രൊഫ.അലിയാര്‍, ബാലകൃഷ്ണന്‍ പെരിയ, പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ് എന്നിവര്‍ പങ്കെടുക്കും.

വോയ്‌സ് റെക്കോഡിംഗ്, ഡബ്ബിംഗ് തുടങ്ങിയവയ്ക്കുള്ള സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സ്റ്റുഡിയോ . ശബ്ദരംഗത്തെ ആധുനിക പരിശീലത്തിന് നേതൃത്വം നല്‍കുന്ന സൗണ്ട് പാര്‍ക്ക് അക്കാദമിയുമായി സഹകരിച്ചാണ് വോയ് ആക്ടിംഗ് കോഴ്‌സ് ഐജെടിയില്‍ ആരംഭിക്കുന്നത്.

You May Also Like

About the Author: Jaya Kesari