എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

വടകര എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഇരിട്ടി സ്വദേശി ജിജിന്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ജിജിന്‍ ഓണ്‍ലൈന്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്ത് വരികയായിരുന്നു.ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായിരുന്നു. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ കോഴിക്കോട് ആവള കുട്ടോത്ത് സ്വദേശി നീഷ്മയാണ് പിടിയിലായത്.കോടികളുടെ സാമ്പത്തിക ഇടപാട് കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ഡെലിവെറിയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിലാണ് പൊലീസ്. ബിആര്‍സിയിലേയും പ്രതികളുമായി അടുത്ത ബന്ധമുള്ള മറ്റ് അധ്യാപകരിലേക്കും അന്വേഷണം നീളും. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് ഓപ്പറേഷന്‍ തൂഫാനിലൂടെ ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം.

You May Also Like

About the Author: Jaya Kesari