വയനാട്ടിലെ വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റില്‍

കൊച്ചി : വയനാട്ടിലെ വീട്ടില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റില്‍.എക്സൈസാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്‌ഐടി പരിശോധനക്കിടെ കണ്ടെടുത്തത് 67 ലിറ്ററിലധികം മദ്യം. കളമശേരിയിലെ റിപ്പോർട്ടർ ചാനല്‍ ആസ്ഥാനത്തെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും. എറണാകുളം ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധന പൂർത്തിയാക്കി.

You May Also Like

About the Author: Jaya Kesari