സ്വർണവിലയില്‍ ഇന്നും വൻ കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വൻ കുതിപ്പ്. ഒറ്റയടിക്ക് 1040 രൂപയുടെ വർധനവാണ് പവൻ വിലയില്‍ രേഖപ്പെടുത്തിയത്.യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസർവ്വ് പലിശ നിരക്ക് ഉയർത്തുന്നതോടെ രാജ്യാന്തര വിപണിയില്‍ സ്വർണം ഇടിയുമെന്നും ഇതിൻ്റെ ഫലമായി കേരളത്തിലും വില കുറയുമെന്നുമായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടുള്ള കുതിപ്പാണ് ഇപ്പോള്‍ സ്വർണ വിപണിയില്‍ ഉണ്ടാകുന്നത്.
യുഎസ് ഫെഡ് ബുധനാഴ്ച രാത്രിയാണ് പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. 25 ബേസിസ് പോയിൻ്റാണ് ഉയർത്തിയത്. തുടർന്ന് വ്യാഴാഴ്ച സ്വർണവിലയില്‍ വലിയ കുറവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

You May Also Like

About the Author: Jaya Kesari