സംഗറെഡ്ഡി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

തെലുങ്കാന : സംഗറെഡ്ഡി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം.രംഗറെഡ്ഡി ജില്ലയിലെ ശങ്കർപള്ളി ഗാജുലഗുഡെം സ്വദേശികളായ യെല്ലകൊണ്ട നരസിംഹുലു (40), ഭാര്യ മൗനിക (33) എന്നിവരാണ് മരിച്ചത്.സംഗറെഡ്ഡി കാണ്ടി ക്രോസ് റോഡിന് സമീപം അർദ്ധരാത്രിയായിരുന്നു സംഭവം.ശങ്കർപള്ളിയില്‍ നിന്ന് സംഗറെഡ്ഡിയിലേക്ക് ഫോർഡ് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികള്‍ കാണ്ടി ഗ്രാമാതിർത്തിയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു.അമിതവേഗതയിലായിരുന്ന കാർ റോഡിന്റെ സെൻട്രല്‍ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂർണമായി തകർന്ന കാറിനുള്ളില്‍ കുടുങ്ങി ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്.

You May Also Like

About the Author: Jaya Kesari