
തിരുവനന്തപുരം: അഭിരാമിന്റെ കൊലപാതകത്തില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍, പതിനേഴുകാരന്റെ പെണ്‍സുഹൃത്തും ശ്രീവരാഹം സ്വദേശിയുമായ അനന്ത, ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.പതിനെട്ട് വയസുകാരിയായ പെണ്‍കുട്ടി പഠിക്കുകയാണ്. ഉമര്‍ കാപ്പാ കേസ് പ്രതിയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.പെണ്‍കുട്ടിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നാണ് നിഗമനം. കൊലപാതകം നടത്തിയ കാര്യം പ്രതി പെണ്‍കുട്ടിയെ അറിയിച്ചിരുന്നുവെന്നും കണ്ടെത്തലുണ്ട്. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പ്രതി ചേര്‍ത്തിരിക്കുന്നത്.
അഭിരാമിന്റെ കൊലപാതകത്തില്‍ പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു. ഒന്നാം പ്രതി എന്ന് പറയുന്ന ആളെ ആദ്യം കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. തലേദിവസം തന്നെ വിശദമായി ചോദ്യം ചെയ്യല്‍ നടന്നില്ല. അത് പൊലീസിന്റെ വീഴ്ചയാണെന്ന് അഭിരാമിന്റെ പിതാവ് മധുകുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പിറ്റേന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
