ആലപ്പുഴയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവം; പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴയില്‍ ക്രിമിനല്‍ സംഘങ്ങള്‍ തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു.കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ആയിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസില്‍…
Read More »മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്
തിരുവനന്തപുരം: സമരം ചെയ്യുന്ന മെഡിക്കല്‍ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി ചർച്ച നടത്തും.ഇതിനുശേഷമായിരിക്കും കെജിഎംസിടിഎയുമായുള്ള ചർച്ച നടക്കുക. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സമരം ഇന്ന് പത്താം ദിനത്തിലേക്ക് കടക്കുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍…
Read More »മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരല്‍ തെരുവുനായ കടിച്ചെടുത്തു
ഹരിപ്പാട്: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുള്ള കുട്ടിയുടെ വലതുകൈയിലെ ചെറുവിരല്‍ തെരുവുനായ കടിച്ചെടുത്തു.വിരലിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ്…
Read More »ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം
പാലക്കാട് : നാട്ടുകല്‍ കോട്ടോപ്പാടത്ത് വീടിനുള്ളിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ നാശനഷ്ടം. കോട്ടോപ്പാടം സ്വദേശി അപ്പുക്കുട്ടിയുടെ വീടാണ് അപകടത്തില്‍ ഭാഗികമായി തകർന്നത്.പുലർച്ചെ ഒന്നരയോടെയുണ്ടായ അപകടത്തില്‍ വീടിന്റെ ചുവരുകള്‍ വിണ്ടുകീറുകയും വീട്ടുപകരണങ്ങള്‍ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. വീട്ടുകാർ സമീപത്തെ മാരിയമ്മൻകോവില്‍ ഉത്സവത്തിന് പോയിരുന്ന…
Read More »ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ നാല് പ്രതികള്‍ പിടിയില്‍
പനത്തുറ ക്ഷേത്രോത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ നാല് പ്രതികള്‍ പിടിയില്‍. തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്.തിരുവല്ലം സ്വദേശികളായ അഖില്‍, അഖിലാശ്, രഞ്ജിത്ത്, നന്ദു എന്നിവരാണ് പൊലീസ് പിടിയിലായത്. പൂങ്കുളം സ്വദേശി സുജിത്തിനാണ് വയറിന് കുത്തേറ്റത്.ഒന്നാം പ്രതി അഖിലും സുജിത്തിന്റെ…
Read More »സാമൂഹ്യപ്രവർത്തകൻ അജൂ കെ മധുവിന് ജെ.സി ഡാനിയേൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം
തിരുവനന്തപുരം ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം 26.2.2026 ഭാരത് ഭവനിൽ ഭക്ഷ്യവകുപ്പ് മന്ത്രി G. R അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ട്രസ്റ്റ് ചെയർപേഴ്സൺ സോനാ നായർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നതാണ്
Read More »അമൃത് ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് പുറത്തിറക്കി
തിരുവനന്തപുരം: മോണിക്ക അൽകോബേവ് ലിമിറ്റഡുമായി സഹകരിച്ച്, അമൃത് ഡിസ്റ്റിലറീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ലോഞ്ചിൽ ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് വിസ്കിയായ ‘അമൃത് കൊച്ചിൻ ഡ്യൂട്ടി ഫ്രീ എക്സ്ക്ലുസീവ്’ പുറത്തിറക്കി. ചോക്ലേറ്റിന്റെയും ഡ്രൈ ഫ്രൂട്ട്‌സിന്റെയും സുഗന്ധത്തോടും സിൽക്കി ടെക്‌സ്‌ചറോടും…
Read More »ആറ്റുകാൽ പോലീസ് കൺട്രോൾ റൂംപ്രവർത്തനം തുടങ്ങി
തിരുവനന്തപുരം :-സ്ത്രീ കളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചു ക്ഷേത്രപരിസരത്ത് തുടങ്ങിയ പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഡി സി പി ദീപക് ധൻ കർ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ഉദ്ഘാടനചടങ്ങിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ…
Read More »സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും തിങ്കളാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More »കാറഡുക്ക പഞ്ചായത്തിലെ പെരിയടുക്കയില്‍ പുള്ളിപ്പുലിയെ വീട്ടുപറമ്പിലെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി
കാസർഗോഡ് : കാറഡുക്ക പഞ്ചായത്തിലെ പെരിയടുക്കയില്‍ പുള്ളിപ്പുലിയെ വീട്ടുപറമ്പിലെ കിണറ്റില്‍ ചത്ത നിലയില്‍ കണ്ടെത്തി.പെരിയടുക്കയിലെ വിനോദ് കുമാറിന്റെ കിണറ്റിലാണ് ഇന്നലെ ഉച്ചയോടെ പുലിയുടെ ജഡം കണ്ടത്. ഏകദേശം ഒരു വയസ് പ്രായമുള്ള പെണ്‍പുലിയാണെന്നു വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കേരള-കർണാടക വനാതിർത്തിക്കു…
Read More »