സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപ കുറഞ്ഞ് 1,12,160 രൂപയായി.ഒരു ഗ്രാമിന് 14,020 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,200 രൂപയായിരുന്നു. അക്ഷയതൃതീയ ദിവസമായ ഏപ്രില്‍ 19നായിരുന്നു ഈ മാസം ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു. ഇന്ന് വെള്ളി വിലയിലും കുറവുണ്ടായിരിക്കുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയാണ് വില.
ഇറാനും യുഎസും തമ്മിലെ വെടിനിർത്തല്‍ കാലാവധി നീട്ടിയതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും യുഎസ് ഡോളർ ഇൻഡക്സും താഴ്ന്നിരുന്നു. തുടർന്നാണ് സ്വണവിലയും കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രില്‍ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്.

You May Also Like

About the Author: Jaya Kesari