തിരുവനന്തപുരം: ഇൻഡ്യൻ രാഷ്ട്രീയ ജീർണ്ണതയെ തൻ്റെ രചനകളിലൂടെ പ്രതിരോധിച്ച എഴുത്തുകാരനാണ് ഒ.വി. വിജയനെന്നും ആ എഴുത്തുകാരൻ്റെ അത്തരത്തിൽ രൂപീകൃതമായിട്ടുള്ള സ്വാധീനങ്ങൾ ഉൾക്കൊണ്ടിട്ടുള്ള എഴുത്തുകാരനാണ് ബാബു കുഴിമറ്റം എന്നും മധുരംഗായതി 2026 ഉദ്ഘാടനം ചെയ്തു കൊണ്ട് കെ. ജയകുമാർ ഐ എ എസ് സംസാരിച്ചു. നിർഭയത്വമാണ് ബാബു കുഴിമറ്റത്തിൻ്റെ
ആയുധമെന്നു കെ ജയകുമാർ ഐഎഎസ് അഭിപ്രായപ്പെട്ടു
25000 രൂപയും. പ്രശംസാപത്രവും ശില്പവും ആദരപത്രവും അടങ്ങുന്ന അവാർഡ് അദ്ദേഹം ബാബു കുഴിമറ്റത്തിന് സമർപ്പിച്ചു. മധുരം ഗായതി 2026 പുസ്തക പുരസ്കാരങ്ങൾ മനോജ് തെക്കേടത്ത് ( നോവൽ / രാപ്പറുദീസ ) സുദീപ് ടി. ജോർജ് ( കഥ/ ആര്യാനം വെയ്ജ) ശ്രീജിത് പെരുന്തച്ചൻ ( ലേഖനം / എം. ടി. എന്ന ഏകാക്ഷരം) റാണി പി.കെ ( ബാലസാഹിത്യം) ഷാജി എം. പുനലൂർ ( കാർട്ടൂൺ) സ്പെഷ്യൽ ജൂറി അവാർഡുകൾ നീതു എൻ. വി , ആനന്ദൻ രാഘവൻ എന്നിവർക്ക് സമ്മാനിച്ചു.
ഒ.വി. വിജയൻ സ്മാരക പ്രഭാഷണം ഡോ. കെ. എം വേണുഗോപാൽ നിർവ്വഹിച്ചു. കേരളത്തിൻ്റെ സാംസ്കാരിക നിലയം ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ലാത്ത
ഒ.വി. വിജയൻ്റെ ആയിരക്കണക്കിനു വരുന്ന .കാർട്ടൂണുകളെ സംഭരിച്ചു ശേഖരിക്കുന്ന മ്യൂസിയം തീർക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരൂപകൻ സി.ഇ സുനിൽ അധ്യക്ഷനായ ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ ജോൺ മുണ്ടക്കയം എഴുത്തുകാരായ ഉണ്ണി അമ്മയയമ്പലം, രജനി മേനോൻ, ഉണ്ണികൃഷ്ണൻ കുണ്ടയത്ത് എന്നിവർ പ്രസംഗിച്ചു. മധുരംഗായതി മൈക്രോ കഥാമത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ പുരസ്കാര ജേതാവ് ബാബു കുഴിമറ്റം സമ്മാനിച്ചു.

