
മലപ്പുറം : തിരുവാലിയില്‍ അഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് തീപൊള്ളലേറ്റ് മരിച്ചു. കാലടി മഞ്ഞപ്ര പഞ്ചായത്ത് പന്നികശേരി വീട്ടില്‍ സജീവിന്റെ മകള്‍ ശ്രീഭദ്രയാണ് മരിച്ചത്.തിരുവാലി കുളക്കാട്ടിരിയിലാണ് കുടുംബം താമസിക്കുന്നത്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന്റെ മെത്തയ്ക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.സംഭവസമയത്ത് കുട്ടിയെ വീട്ടിനുള്ളില്‍ കിടത്തി മാതാപിതാക്കള്‍ ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. വീട്ടില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരും കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സീലിങ് ഫാനില്‍നിന്ന് തീപിടിച്ച് മെത്തയിലേക്ക് പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
.
