
കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനക്ക് കുത്തേറ്റു. ഭർത്താവ് വിനീഷ് ആണ് ആക്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാനെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.ഇന്ന് രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാകാൻ എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപം വച്ച് വിനീഷ് കീർത്തനയെ ആക്രമിക്കുകയായിരുന്നു.പ്രതി വിനീഷിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കീർത്തനയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇക്കഴിഞ്ഞ ജൂണ്‍ 28ന് വടകരയില്‍ എംഡിഎംഎയുമായി യുവാവിനെ പിടികൂടിയതോടെയാണ് കേസില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്.
