കോവളം ബൈപ്പാസ് ജങ്ഷനില്‍ 100 ഗ്രാം എംഡിഎംഎയുമായി ശ്രീകാര്യം, തുമ്പ സ്വദേശികളായ രണ്ട് പേർ അറസ്റ്റില്‍

തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനില്‍ 100 ഗ്രാം എംഡിഎംഎയുമായി ശ്രീകാര്യം, തുമ്പ സ്വദേശികളായ രണ്ട് പേർ അറസ്റ്റില്‍.പോലീസ് വാഹനത്തേയും ഡാൻസാഫിന്റെ വാഹനവും ഇടിച്ചുതെറുപ്പിച്ച്‌ നിർത്താതെ പോയ സംഘത്തെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
ശ്രീകാര്യം പോലീസ് സ്റ്റേഷനിലെ ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട അനന്തു കൃഷ്ണൻ (31), തുമ്പ പോലീസ് സ്റ്റേഷൻ പരിധിയില്‍ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരാണ് സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പെട്രോള്‍ ടാങ്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട്ടില്‍നിന്നും കാർമാർഗം കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.

You May Also Like

About the Author: Jaya Kesari