പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പുതിയ മേൽശാന്തി

പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പുതിയ മേൽശാന്തി ആയി തിരുവല്ലം സ്വദേശി വിനോദ് പോറ്റി യെ നിയമിച്ചു. മുൻ മേൽശാന്തി പ്രശാന്ത് ആർ വിരമിച്ച സ്ഥാനത്തേക്കാണ് വിനോദ് പോറ്റിയുടെ നിയമനം. അദ്ദേഹം ചുമതല ഏറ്റെടുത്തു.

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീട്ടില്‍ വന്‍ കവര്‍ച്ച. വയോധികയെ ആക്രമിച്ച്‌ 10 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.സ്ത്രീ ഉള്‍പ്പെട്ട നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കവര്‍ച്ചാ സംഘമെത്തിയത്. മോഷണം നടക്കുമ്പോള്‍ വയോധിക മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.വാതില്‍ തുറന്ന്…

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതമേകും

മല്ലപ്പള്ളി സ്വദേശികളുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ അവയവങ്ങള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് പുതുജീവിതമേകും.ഇന്നലെ രാത്രി പത്തരയോടെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ എത്തിച്ച അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുകയാണ്. ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് കിംസ് ആശുപത്രിയില്‍…

ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആണ്‍കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്.കവി ഒ എന്‍ വി കുറുപ്പിനെ അനുസ്മരിച്ച്‌ കുഞ്ഞിന് ‘വസന്ത്’ എന്ന് അധികൃതര്‍ പേര് നല്‍കി.കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു….

പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണം പോയി

തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്ന് രണ്ടുകോടിയുടെ ആനക്കൊമ്പ് മോഷണംപോയ പോയി.പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.1929 ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയ ആനകൊമ്പാണ് കാണാതായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആനക്കൊമ്പുകള്‍ കാണാതായത്. കഴിഞ്ഞ ദിവസം ക്യാമ്പില്‍ ഡിജെ പാര്‍ട്ടി നടന്നിരുന്നു.അന്ന് പുറത്ത് നിന്നുള്ള…

കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു

കൊല്ലo : കൊല്ലത്ത് കുരിപ്പുഴ പള്ളിക്കു സമീപം മത്സ്യബന്ധന ബോട്ടുകളില്‍ വന്‍ അഗ്നിബാധ. ഒമ്പത് ബോട്ടുകളും ഒരു ഫൈബര്‍ വള്ളവും കത്തിനശിച്ചു.അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. ആറ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. കായലില്‍ നങ്കൂരമിട്ടിരുന്ന, തമിഴ്‌നാട്…

ദേശീയ പണിമുടക്ക് ആരംഭിച്ചു

കൊച്ചി : സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകള്‍ പിൻവലിക്കുക, കർഷകവിരുദ്ധ നിയമങ്ങള്‍ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ്…

കാഴ്ചയെ മറച്ച ഇരുട്ടിനും തളർത്താനായില്ല ആ പാദങ്ങളെ; മാരത്തണിൽ താരമായി ലക്ഷ്മിനാരായണ

കൊച്ചി: മെട്രോ നഗരത്തിന്റെ വീഥികളിൽ ആവേശം അലതല്ലിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഓട്ടക്കാർക്കിടയിൽ ഒരാൾ മാത്രം വിസ്മയത്തിന്റെ കവിത പോലെ വേറിട്ടുനിന്നു. കാഴ്ചയുടെ ലോകം ഇരുളടഞ്ഞുപോയിട്ടും, ശരീരം പ്രമേഹത്തിന്റെ കടുത്ത വെല്ലുവിളികൾ ഉയർത്തിയിട്ടും തളരാത്ത ആ മനസ്സിന്റെ വേഗത അളക്കാൻ…

ലേബര്‍ കോഡ് ശില്പശാല

തിരുവനന്തപുരം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) തിരുവനന്തപുരം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികള്‍ക്കുമായി ലേബര്‍ കോഡ് ശില്പശാല സംഘടിപ്പിച്ചു. കിലെ ചെയര്‍മാന്‍ കെ എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്…

പകല്‍ സമയത്തെ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുണ്ട് ; കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് പകല്‍ സമയത്തെ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നിട്ടുണ്ട്.വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് പകല്‍ താപനില 34 മുതല്‍…