ആര്യാടില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു.

ആലപ്പുഴ ആര്യാടില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകന്‍ അഖില്‍ (അച്ചു- 24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.അഖിലിന്റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെല്‍ജാദ് ആണ് കൃത്യം നടത്തിയത്. വൈകിട്ട് 5.45ന് അഖിലിന്റെ വീടിന് സമീപം വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം.ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടന്‍ തന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെല്‍ജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോയില്‍ കയറി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari