രാസലഹരി ഉപയോഗം കണ്ടെത്താനുള്ള “അബോൺ “കിറ്റിന്റെ അപര്യാപ്ത എക്സൈസിലെ എൻഫോസ്‌മെന്റ് ഉദ്യോഗസ്ഥർ “തൃശങ്കുവിൽ “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- സംസ്ഥാനത്തു വർദ്ധിച്ചു വരുന്ന രാസ ലഹരി വിൽപ്പന ഫല പ്രദമായി എക്സ്സൈസ് വകുപ്പ് പിടികൂടി തടയുന്നുണ്ട് എങ്കിലും മുഖ്യ പ്രതികളെ പിടികൂടുകമാത്രമാണ് ഇതുമായി ബന്ധപെട്ടു ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ഇവരിൽ നിന്നും ഇത്തരം മാരക ലഹരി വസ്തു ക്കൾ പതിനായിരക്ക ണക്കിന് രൂപ നൽകി ഇവരിൽ നിന്നും വാങ്ങി കൊണ്ടുപോയി രഹസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെത്താനോ, അവരെ യഥാസമയം പിടികൂടി പരിശോധിക്കുന്നതിനോ ഉള്ള സംവിധാനം ഇന്ന് അപര്യാപ്തം. സാധാരണ ആയി രാസ ലഹരി, എം ഡി എം എ തുടങ്ങിയ മാരക മായ ലഹരി വസ്തു ക്കളുടെ വില്പന, കൈവശം വയ് ക്കൽ എന്നിവയിൽ പിടിക്ക പ്പെടുന്ന വർ ആരായാലും അവർ “അകത്തുതന്നെ ” എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. എന്നാൽ രിൽ നിന്നും ഇത്തരം വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ആരായാലും അവരെ കണ്ടെത്തിപരിശോദിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള അബോൺ കിറ്റ് അപര്യാ പ്തതപലപ്പോഴും ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കുന്നുണ്ട്. രാസ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ഉള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ പിടികൂടുക ആണെങ്കിൽ അവരുടെ സലൈ വഅബോൺ കിറ്റ് ഉണ്ടെങ്കിലേ പരിശോദിച്ചു അവർ എത്ര ദിവസം കൊണ്ട് ലഹരിക്കടിമ ആയിട്ടുണ്ടെന്നു പരിശോധിച്ച് അറിയുവാൻ പറ്റുകയുള്ളു. എന്നാൽ ഈ പരിശോധന കീറ്റിന്റെ അഭാവം ഈ മേഖലയിലെ എൻഫോഴ്‌സ് മെന്റ് ഉദ്യോഗസ് തരെ തൃശ ങ്കുവി ൽ ആക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരെ കണ്ടെത്തിയാൽ മാത്രമേ സമൂഹത്തിന്റെ അടിത്തട്ടിലേക്കു ഇത്തരം രാസ മരുന്നുകളുടെ ഉപയോഗം ഫല പ്രദമായി തടയിടാൻ കഴിയുകയുള്ളു. കൂടുതൽ ആയി ഇത്തരം കാര്യങ്ങൾ വാങ്ങിഉപയോഗിക്കുന്നവരെ കണ്ടെത്തി അവരെ ഈ വിപത്തിൽ നിന്നും പിന്മാരാനുള്ള സമീപനരീതി ചെയ്യുവാൻ ശ്രമിക്കേണ്ടതാണ്.

You May Also Like

About the Author: Jaya Kesari