ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ട്രാൻസ്ഫോർമറിന് തീപിടിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലക്ഷ്മി നഗറില്‍ ട്രാൻസ്ഫോർമറിന് തീപിടിച്ചു. ട്രാൻസ്ഫോർമറിലുണ്ടായ തീപിടിത്തം സമീപത്തെ പാർപ്പിട സമുച്ചയങ്ങളിലേയ്ക്ക് പടരുകയും ചെയ്തു.രമേശ് പാർക്കിലെ നാനാക് മോട്ടറിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേനാ സ്ഥലത്തെത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ട്രാൻസ്ഫോർമറില്‍ നിന്ന് പടർന്ന തീ സമീപത്തെ മൂന്ന് കെട്ടിടങ്ങളെ ബാധിച്ചു. ഏകദേശം 14 ഫ്ലാറ്റുകളില്‍ തീ പടർന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടന്ന 14 പേരെ അഗ്നിശമന സേന സുരക്ഷിതമായി പുറത്തെത്തിച്ചു.

You May Also Like

About the Author: Jaya Kesari