പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി
കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി.ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ്…
നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം .
കാസർഗോഡ്: നീലേശ്വരത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കളിച്ചു കൊണ്ടിരിക്കെ സ്ലാബ് അടർന്നുവീണ് 12 വയസ്സുകാരന് ദാരുണാന്ത്യം.പാലായി പള്ളിയിലെ ഉസ്താദ് അബ്ദുല്‍ ഗഫൂർ – സൈനബ ദമ്പതികളുടെ മകൻ മുഹമ്മദ് റബിൻ ആണ് മരിച്ചത്.ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്. അയല്‍വാസിയുടെ…
കൊല്ലത്ത് അവയവക്കച്ചവട സംഘം പിടിയില്‍
കൊല്ലം : വ്യാജ രേഖകള്‍ ചമച്ച് അനധികൃതമായി അവയവക്കച്ചവടം നടത്തിവന്ന വൻ സംഘത്തെ കൊല്ലം സിറ്റി പോലീസ് പിടികൂടി.കല്ലുംതാഴം സ്വദേശിനി ശ്രീജ (40), വടക്കേവിളയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ…
അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവതി മരിച്ചു
തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പാലക്കാട് സ്വദേശി നൗഷിജ (24)യാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. നാല് കാറും രണ്ട് ബൈക്കുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നൗഷിജ, ഭർത്താവ് ആഷിക്, അലി…
ബെംഗളൂരുവിലെ നെലമംഗലയില്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
ബെംഗളുരു : ബെംഗളൂരുവിലെ നെലമംഗലയില്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍.ബിഹാര്‍ സ്വദേശി സഞ്ജയാണ് ഭാര്യ സോണാലിയെ കൊല്ലാന്‍ ശ്രമിച്ചത്. സംഭവം കണ്ട് നിന്നവര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സോണാലി രക്ഷപ്പെട്ടത്.സോണാലി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെല്‍മെറ്റ് ധരിച്ച്…
എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ അബ്ദുൾ റഹ്മാൻ കുഞ്ഞ്, മാനേജിംഗ് ഡയറക്ടർ…
തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി
തൃശൂർ: തൃശൂരില്‍ മതിലകം കൂളിമുട്ടത്ത് വീടിന്റെ അടുക്കളയില്‍ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പില്‍ സിദ്ധീഖിന്റെ വീടിനകത്ത് നിന്നാണ് മൂർഖൻ പാമ്പിനെ പിടിച്ചത്.ഇന്നലെ രാത്രിയിലാണ് മൂർഖൻ പാമ്പ് വീടിനുള്ളില്‍ കയറി കൂടിയത്അടുക്കളയില്‍ നിന്നും ശബ്ദം കേട്ട് വീട്ടമ്മയെത്തിയപ്പോഴാണ് പാമ്പിനെ…
സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പത്തു ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, തൃശൂർ ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്…
രശ്മിക മന്ദാന പോപ്പായ്സ്® ഇന്ത്യ ബ്രാൻഡ് അംബാസഡർ ; ‘ബോറിങ് vs ബോൾഡ്’ ടിവി പരസ്യം ആരംഭിച്ചു
ദേശീയം, മെയ് 05, 2026: അമേരിക്കയിലെ ലൂസിയാനയിൽ തുടക്കം കുറിച്ച ഐതിഹാസിക ഫ്രൈഡ് ചിക്കൻ ബ്രാൻഡായ പോപ്പായ്സ്® ദക്ഷിണേന്ത്യയ്ക്കായുള്ള ആദ്യ ടെലിവിഷൻ പ്രചാരണം ആരംഭിച്ചു. ഇതിലൂടെ നടി രശ്മിക മന്ദാനയെ ഇന്ത്യയ്ക്കായുള്ള ബ്രാൻഡ് അംബാസഡറായി അവതരിപ്പിക്കുന്നു. ലളിതമായ ഒരു ആശയത്തെ ചുറ്റിപ്പറ്റിയാണ്…
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം : : സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 1,09,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് താഴ്ന്നത്. 13,675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള…
