എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം
ന്യൂഡല്‍ഹി: ആഫ്രിക്കൻ രാജ്യങ്ങളില്‍ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.സംയോജിത രോഗനിരീക്ഷണ പ്രോഗ്രാമിനു കീഴില്‍ (ഐഡിഎസ്പി) അസാധാരണമായ പനികളുടെ ക്ലസ്റ്ററിനെയും എബോള രോഗവുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങളെയും, പ്രത്യേകിച്ച്…
എസ്‌എസ്‌എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി. എസ്‌എസ്‌എല്‍സി (എച്ച്‌ഐ), ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്ക് ഇന്ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം.സേ പരീക്ഷ ജൂണ്‍ ആദ്യ വാരം നടത്തി അവസാനവാരത്തില്‍ ഫലം പ്രഖ്യാപിക്കും. പരമാവധി…
ബലിപെരുന്നാള്‍ അവധിസൗദിയില്‍ സ്വകാര്യമേഖലയ്ക്ക് നാല് ദിവസം
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എൻ.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള ബലിപെരുന്നാള്‍ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാള്‍ അവധി. മെയ് 26 (ദുല്‍ ഹജ്ജ് ഒമ്പത്) ചൊവ്വാഴ്ചയിലെ അറഫാ ദിനം മുതലാണ് അവധി ആരംഭിക്കുന്നത്….
കുളപ്പുള്ളിയില്‍ ബസ്സിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു
പാലക്കാട്: കുളപ്പുള്ളിയില്‍ ബസ്സിനടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരൻ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവില്‍ വച്ചായിരുന്നു അപകടമുണ്ടായത്.വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടില്‍ സുനിലിന് (50) ആണ് ജീവൻ നഷ്ടപ്പെട്ടത്. പട്ടാമ്പിയില്‍ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് വളവില്‍…
മുഖ്യമന്ത്രിയെ ആദരിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഡിഫറന്റ്‌ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (DAPC) സംസ്ഥാന ഭാരവാഹികൾ കന്റോൺമെന്റ് ഹൗസിൽ വച്ച് ആദരിച്ചു. DAPC സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽ കുമാർ, ജനറൽ സെക്രട്ടറി ഊരൂട്ടമ്പലം വിജയൻ, സംസ്ഥാന ട്രഷറർ വെങ്ങാനൂർ പ്രസാദ്, സംസ്ഥാന…
കെ ജി ഒ എ വജ്രജൂബിലി സമ്മേളനം മെയ് 23മുതൽ 26വരെ
കെ ജി ഒ എ വജ്രജൂബിലി സമ്മേളനം മെയ് 23മുതൽ 26വരെ തിരുവനന്തപുരത്ത് നടക്കും. ഏ കെ ജി ഹാൾ, സെന്റ് ജോസഫ് സ്കൂൾ, ഈ കെ നായനാർ പാർക്ക് തുടങ്ങിയ ഇടങ്ങളിൽ ആണ് വേദികൾ. മെയ് 23ന് ശനി യാഴ്ച…
വേട്ട ക്കുളം ശിവാനന്ദന് നാടക പ്രതിഭ പുരസ്‌കാരം
കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ഏർപ്പെടുത്തിയ 2026ലെ പ്രതിഭ പുരസ്‌കാരം വേട്ടക്കുളം ശിവാനന്ദന്. മെയ് 23ന് കാർത്തിക തിരുനാൾ തീയേറ്റ റിൽ നടക്കുന്ന ചടങ്ങിൽ മേയർ രാജേഷ് വേട്ടക്കുളം ശിവാനന്ദന് സമ്മാനിക്കും. വാർഷിക സമ്മേളനത്തിൽ വിവിധ പ്രമുഖരെ ആദരിക്കും.
അപ്പുവിന്റെ റേഡിയോ പ്രദർശനം മെയ് 24ന് കൈരളി തിയേറ്ററിൽ
ശിവോദയം പിക്ചെഴ്സ് ബാനറിൽ ശ്രീ പ്രിയ നിർമ്മിച്ച തും വിദ്യചന്ദ്ര കഥയും, സംവിധാനം ചെയ്ത അപ്പുവിന്റെ റേഡിയോ ചിത്രത്തിന്റെ പ്രദര്ശനം മെയ് 24ന് കൈരളി തിയേറ്ററിൽ നടക്കും.
ഗുരുവായൂരിൽ ദ്വിദിന രാജ്യാന്തര നാരായണീയ സമ്മേളനം
ഗുരുവായൂരിൽ ദ്വിദിന രാജ്യാന്തര നാരായണീയ സമ്മേളനം മെയ് 23,24തീയതികളിൽ ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. 23ന് രാവിലെ 10മണിക്ക് ഹരിദാസ് ജി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ. ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടക്കും. പ്രമുഖർ…
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യും. നാലു ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത് .വരുന്ന ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ ഉഷ്ണതരംഗം കടുക്കുകയാണ്….
